എറണാകുളത്ത് കാർ അപകടം; രണ്ട് യുവാക്കൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
എറണാകുളം: കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരണപ്പെട്ടത്.
യാക്കൂബ് (25), ആദിൽ (25) എന്നിവര്‍ക്ക് ഗുരുതര പരിക്ക്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.
പുലര്‍ച്ചെ നാല് മണിയോടെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമാണ് സംഭവം. നാലുപേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാറൂൺ ഷാജിയെയും മുനീറിനെയും ഉടൻ എംഎജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
