ഷാർജയില്‍ സീതി ഹാജി കപ്പ് ഇന്ന്; പ്രമുഖ ടീമുകള്‍ മാറ്റുരക്കും
ഷാർജ: കെഎംസിസി ഷാർജ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സീതി ഹാജി സ്മാരക ഫുട്ബോൾ- സീസൺ 5 ഇന്ന് നടക്കും. ദുബൈ ഖിസൈസ് സ്റ്റാർ ഇൻ്റർനാഷണൽ സ്ക്കൂൾ സ്റ്റേഡിയത്തിൽ വൈകുന്നേരം നാല് മണിക്കാണ് കിക്കോഫ്.
സീതി ഹാജി സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ് സീസൺ ഫൈവിൻ്റെ
ട്രോഫി ലോഞ്ചിംഗ് ഷാർജ കെഎംസിസി സംസ്ഥാന ജന. സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം നിർവഹിച്ചു. കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് ഹംസ തുരുന്നാവായ, ജനറൽ സെക്രറി റിയാസ് നടക്കൽ, ട്രഷറർ അക്ബർ ചെറുമുക്ക്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫർഷാദ് ഒതുക്കുങ്ങൽ , ഷറഫുദീൻ കൽപകഞ്ചേരി, സെക്രട്ടറിമാരായ ഷംഹാദ് പാല പെട്ടി, അഷ്റഫ് വെട്ടം, ഷബീർ മാസ്റ്റർ, അൽ ഐൻ കെഎംസിസി മുൻ വൈസ് പ്രസിഡന്റ് ഉമ്മർ പൊനേത്ത്, വേങ്ങര മണ്ഡലം പ്രസിഡന്റ് മൊയ്തീൻ കുട്ടി, തിരൂർ മണ്ഡലം ട്രഷറർ ശരീഫ് തിരുന്നാവായ, കൊണ്ടോട്ടി മണ്ഡലം ട്രഷറർ ഫൈസൽ മാസ്റ്റർ, തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് കബീർ അയിങ്കലം, വേങ്ങര പഞ്ചായത്ത് സെക്രടറി ഹാരിസ് നടക്കൽ സംബന്ധിച്ചു.
