ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണു ദുബൈയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ദുബൈ: ദുബൈയിൽ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് കൗമാരക്കാരനായ മലയാളി മരണപ്പെട്ടു.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19) ആണ് മരിച്ചത്. പരിക്കേറ്റ മിശാലിനെ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
