കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതം കാരണം ഒമാനിൽ മരണപ്പെട്ടു

മസ്കത്: തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി നജീബ് (45) ഒമാനിൽ വെച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പുതിയ വീട്ടിൽ അബ്‌ദുൽ ഖാദറിൻറെ മകനാണ്. ഒമാനിലെ സൊഹാറിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. മാതാവ്: സഫിയ അബ്ദു‌ൽ ഖാദർ. ഭാര്യ: ജനൂബ. രണ്ട് മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.