മലപ്പുറത്ത് വാഹന അപകടം; യുവതി മരണപ്പെട്ടു
മലപ്പുറം: വളാഞ്ചേരി -പെരിന്തൽമണ്ണ റോഡിൽ വാഹന അപകടം. ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിനിയായ ജംഷീന (27) യാണ് മരിച്ചത്. എളയമ്പറമ്പിൽ റഫീഖിൻ്റെ ഭാര്യയാണ്. വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
