കൊച്ചിയിൽ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ബാങ്കോക്ക് വഴി എത്തിയ യാത്രക്കാരനെയാണ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ആറരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി.  ബാഗിൽ ചെറിയ പാക്കറ്റുകളിലായി ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലും ബാങ്കോക്ക് യാത്രക്കാരൻ ഹൈബ്രിഡ് കഞ്ചാവുമായി വലയിലായിരുന്നു.