വെൽഫെയർ സ്കീം: ഓൺലൈൻ ക്യാമ്പയിനുമായി ദേലംപാടി പഞ്ചായത്ത് കെഎംസിസി
ദുബായ്: കെഎംസിസി ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തകരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വെൽഫെയർ സ്കീം പദ്ധതി കൂടുതൽ അംഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ദുബായ് കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഓൺലൈൻ ക്യാമ്പയിൻ നടത്തുന്നു.
നവംബർ 10 മുതൽ 30 വരെയാണ് ക്യാമ്പയിൻ. യുഎഇയിലെ മുഴുവൻ പ്രവർത്തകരിലേക്കും പദ്ധതിയുടെ സന്ദേശം എത്തിക്കലാണ് ലക്ഷ്യം. ക്യാമ്പയിൻ ഉദ്ഘാടനം നവംബർ 10-ന് നടക്കും.
പദ്ധതിയുടെ ഏകോപനത്തിനായി സിനാൻ തൈവളപ്പ് ചെയർമാനായും അബ്ദുൽ റഹ്മാൻ എകെ കൺവീനറായും വെൽഫെയർ സബ് കമ്മിറ്റിക്ക് രൂപം നൽകി.
പ്രസിഡന്റ് സിദ്ധീഖ് അഡൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ജമാൽ, ട്രഷറർ ഖാലിദ് കൊറ്റുമ്പ, ഭാരവാഹികളായ അഷ്റഫ് സിഎ., സിദ്ധീഖ് പള്ളങ്കോട്, റഫീഖ് പരപ്പ, അഫ്സൽ മൈനാടി, ആസിഫ് കുയ്ത്തൽ, റിഷാദ് പരപ്പ,ഇസ്മാഈൽ പരപ്പ സംബന്ധിച്ചു.
