പറക്കും ടാക്സി പരീക്ഷണ പറക്കല്‍ വിജയം
ദുബൈ: ഗതാഗത മേഖലയില്‍ ആകാശ കുതിപ്പ് നല്‍കുന്ന നേട്ടം എത്തിപ്പിടിച്ച് ദുബൈ. മനുഷ്യനെ വഹിച്ചുള്ള ഏരിയൽ ടാക്സി വിമാനത്തിൻ്റെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് ദുബൈയിൽ നടന്നു. മാർഗാമിൽ നിന്ന് പറന്നുയർന്ന ആകാശ ടാക്സി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സുരക്ഷിതമായി ലാന്റ് ചെയ്തത്.
ജോബി ഏവിയേഷൻ ഇൻകോർപ്പറേറ്റഡാണ് ദുബൈയിൽ ഈ പദ്ധതിയുടെ പ്രവർത്തന പരീക്ഷണങ്ങൾ നടത്തുന്നത്. നഗര പ്രദേശങ്ങളിലേക്കുള്ള പരീക്ഷണ പറക്കലുകൾ ഉൾപ്പെടുത്തി ഏരിയൽ ടാക്സിപരീക്ഷണ വ്യാപ്‌തി വർദ്ധിപ്പിക്കുന്നതിൽ ഈ നേട്ടം നിർണായകമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും സഹകരിച്ച് 2026-ൽ യാത്രാ ഗതാഗത സേവനങ്ങൾ ആരംഭിക്കുന്നതിന് ഈ പരീക്ഷണ വിജയം കാരണമാവും. എയര്‍ ടാക്സി സവിശേഷതകള്‍:
. പരിസ്ഥിതി സൗഹൃദം: പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണ് ഏരിയൽ ടാക്സി.
. വേഗതയും കാര്യശേഷിയും: ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും ഇതിലുണ്ട്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും.
. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ വരെ വഹിക്കാൻ ഈ വിമാനത്തിന് സാധിക്കും.
