ശിഹാബ് തങ്ങളെ കുറിച്ച് അറബിയിലും 'ബാബ അൽ ഹബീബ്' പ്രകാശനം ചെയ്തു
ഷാർജ: കോഴിക്കോട് ലിപി ബുക്സ് പ്രസിദ്ധപ്പെടുത്തിയ സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ ബാബ അൽ ഹബീബ് എന്ന അറബിഭാഷാ കൃതി ഷാർജ അന്തർദേശീയ പുസ്തകമേളയിൽ ഇൻ്റലക്ച്വൽ ഹാളിൽ പ്രകാശനം ചെയ്തു.
പിതാവും ആദ്ധ്യാത്മിക നേതാവും സർവജന സമ്മതനുമായിരുന്ന അന്തരിച്ച സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണകളും ദർശനങ്ങളും ചിത്രീകരിച്ച ഈ പുസ്തകം 'എൻ്റെ ബാപ്പ' എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൻ്റെ പരിഭാഷയാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ഷാർജയിലെ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖ്വാസിമി, എഴുത്തുകാരി ഡോ.മറിയം അൽ ഷഹനാസിയ്ക്കു നൽകിയായിരുന്നു പ്രകാശനം.
ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഹുസൈൻ മടവൂർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, ഷാർജ കെഎംസിസി പ്രസിഡൻ്റ് ഹാശിം നൂഞ്ഞേരി, മുനീർ അൽ വഫ, ലിപി ബുക്സ് മാനേജിംഗ് ഡയറക്ടർ ലിപിഅക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.ഡോ. കെ സൈനുല്‍ ആബിദീനാണ് പരിഭാഷ നിർവഹിച്ചത്.
