രാത്രിയില്‍ എത്തിയ ദുരന്ത വാര്‍ത്തയുടെ നടുക്കം മാറാതെ സൗദി

രാത്രിയില്‍ എത്തിയ ദുരന്ത വാര്‍ത്തയുടെ നടുക്കം മാറാതെ സൗദി.
ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് മദീന ക്കടുത്ത് അപകടത്തിൽ പെട്ട്, തീപിടിച്ചു 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു. നാട്ടിൽ നിന്ന് ഉംറക്കെത്തിയ സംഘമാണ് ഇന്നലെ സഊദി സമയം രാത്രി 11 മണിയോടെ അപകടത്തിൽ പെട്ടത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദര്ശനത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു. ഡീസൽ ടാങ്കറുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസ് കത്തിയമര്‍ന്നു. മരിച്ചവരിൽ അധികം പേരും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് ഇവരെ കൊണ്ട് വന്ന ഉംറ സർവീസ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇവരിൽ പതിനഞ്ചോളം കുട്ടികളുമുണ്ടത്രെ . ബദറിൽ നിന്ന് മദീനയിലേക്കുള്ള യാത്രയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് ദാരുണമായ അപകടം നടന്നത് . ഡ്രൈവർ ഉൾപ്പടെ 43 പേരാണ് ബസിൽ ഉണ്ടായിരുന്നതത്രെ. ഇതിൽ ഒരാൾ  ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടത്.  25വയസ്സുകാരൻ അബ്ദു‌ൽ ഷുഐബ് മുഹമ്മദ് ആണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണ്.