കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണം: മുസ്ലിം ലീഗ്

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണം എന്ന്‌ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. ബിഎല്‍ഒ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാനത്ത് ജീവനക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. അതിനിടയില്‍ എസ്ഐആര്‍ നടപടികള്‍ ഉദ്യോഗസ്ഥരില്‍ വലിയ ജോലി ഭാരം അടിച്ചേല്പിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് കോടതിയെ സമീപിച്ചത്.