നവവത്സരത്തിന് സ്വാഗതം: ദുബൈയില്‍ 150 ദിർഹം മുതൽ കടൽ യാത്രകൾ ബുക്ക് ചെയ്യാം


[] 2026 പുതുവത്സര രാവ് അടിച്ചു പൊളിച്ചു ആഘോഷിക്കാൻ അവസരമൊരുക്കുന്നു, ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 2026നെ വരവേൽക്കുന്നതിനുള്ള പ്രത്യേക ന്യൂ ഇയർ ഈവ് യാത്രകൾക്കായി ആർടിഎയുടെ മാരിൻ ട്രാൻസ്പോർട്ട് സേവനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ദുബൈ ഫെറി, ദുബൈ വാട്ടർ ടാക്‌സി, പരമ്പരാഗത അബ്ര എന്നിവയിൽ വിവിധ റൂട്ടുകളിലായി യാത്ര ലഭ്യമാകും. ടിക്കറ്റുകൾ 150 ദിർഹം മുതൽ ആരംഭിക്കും. സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്കിംഗ് നിർബന്ധമാണെന്ന് ആർടിഎ അറിയിച്ചു. marinebooking@rta.ae എന്ന ഇമെയിൽ വഴിയോ ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.


[] വാഹനയാത്രക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി അജ്‌മാൻ പോലീസ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. 145 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ള കുട്ടികൾക്കും മുൻസീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 400 ദിർഹംസ് പിഴയായി ഈടാക്കും.