സ്വര്‍ണ്ണം റെക്കോര്‍ഡിലേക്ക്..


പവന് ഒരു ലക്ഷവും കടന്നതോടെ സ്വര്‍ണ്ണ വില 1,01,600 രൂപയായി റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഗ്രാമിന് 220 രൂപയുടെ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 1760 രൂപയുടെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായത്.