ഒമാൻ ആദ്യമായി പോളിമർ നോട്ട് പുറത്തിറക്കുന്നു, റോഡിൽ അഭ്യാസം എട്ട് പേർ അറസ്റ്റിൽ
[] ചരിത്രവും അഭിമാനവും അടയാളപ്പെടുത്തുന്ന പുതിയ ഒരു റിയാൽ നോട്ട്. ഒമാൻ ഇത് ആദ്യമായാണ് പോളിമർ നോട്ട് പുറത്തിറക്കുന്നത്. ദേശീയ സ്മാരകങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിയാലിന്റെ നോട്ട് ജനുവരി 11 മുതൽ പ്രചാരത്തിലാകും. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു റിയാലിന്റെ പുതിയ പോളിമർ ബാങ്ക് നോട്ട് പുറത്തിറക്കി. ഒമാൻ കറൻസിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.
[] അശ്രദ്ധമായി വാഹനമോടിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തുകയും പൊതു സമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്‌തതിന് എട്ട് പേരെ അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് പിടികൂടി. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുന്നു.
