പുതുവത്സരാഘോഷം: ദുബൈയില്‍ നാല് ബീച്ചുകളിൽ പ്രവേശനം ഫാമിലിക്ക് മാത്രം, ഇൻ്റർനാഷണൽ സിറ്റി ഏരിയയിൽ ഫെബ്രു.1 മുതൽ പെയ്‌ഡ് പാർക്കിംഗ്
[] പുതു വത്സരാഘോഷത്തിന് കുടുംബങ്ങൾക്ക് മാത്രമായി ദുബൈയിലെ നാല് ബീച്ചുകൾ പ്രവേശനം പരിമിതപ്പെടുത്തി.
ജുമൈറ ബീച്ച് 2, ജുമൈറ ബീച്ച് 3, ഉമ്മു സുഖീം ബീച്ച് 1, ഉമ്മു സുഖീം ബീച്ച് 2 എന്നിവിടങ്ങളിൽ ഫാമിലിക്ക് മാത്രം പ്രവേശനം.
താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ്
ദുബൈ മുനിസിപ്പാലിറ്റിയുടെ നീക്കം.
[][] 2026 ഫെബ്രുവരി 1 മുതൽ ദുബൈ ഇന്റർനാഷണൽ സിറ്റിയിലെ താമസക്കാരും സന്ദർശകരും കാർ പാർക്കിംഗ് ഫീസ് നൽകേണ്ടിവരും. അധികൃതർ സ്ഥാപിച്ച സൈൻ ബോർഡുകൾ പ്രകാരം രാവിലെ 8 മുതൽ രാത്രി 12 വരെ കോഡ് Q അനുസരിച്ചായിരിക്കും പാർക്കിംഗ് നിരക്ക് ബാധകമാകുക.
