മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് വാക്ക്പോര്

'മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയിൽ ആരുമില്ല' സിപിഐ 

'സിപിഐ ചതിയൻ ചന്തു,
10 വർഷം സുഖിച്ചു, ഇപ്പോൾ തള്ളിപ്പറയുന്നു'
വെള്ളാപ്പള്ളി നടേശന്‍

എല്‍ഡിഎഫിന്‌ മാര്‍ക്കിടാന്‍ ആരെയും ഏല്‍ച്ചിട്ടില്ല: ബിനോയ് വിശ്വം

[] കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സർക്കാരിലും മുന്നണിയിലും സിപിഎമ്മിനു ഏകാധിപത്യമാണ്. സർക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്‌ക്കെടുക്കുന്നു. ജില്ല മുതലുള്ള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല. ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രശ്നമാകുന്നു. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയിലും മുന്നണിയിലും ആരുമില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ വിമര്‍ശിച്ചു.


[] സിപിഐ ചെയ്യുന്നത് ചതിയന്‍ ചന്തുവിന്റെ ജോലി എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
10 വർഷം എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. ഇത്രയും കാലം ഭരണ സുഖം ആസ്വദിച്ചു. മുഖ്യമന്ത്രിക്കെതിരെ പറയാനുള്ളത് അകത്താണ് പറയേണ്ടത്. അല്ലാതെ പുറത്തല്ല. മുഖ്യമന്ത്രിയുടെ കാറില്‍ ഇരുന്നതിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടാന്‍ കാരണം ഞാന്‍ പിന്നോക്ക ജാതിക്കാരനായിപ്പോയി എന്നതാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

[] എല്‍ഡിഎഫിന്‌ മാര്‍ക്കിടാന്‍ ആരെയും ഏല്‍ച്ചിട്ടില്ല എന്ന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം. ചതിയന്‍ ചന്തുവിന്റെ തൊപ്പി ചേരുക പറഞ്ഞ ആള്‍ക്ക് തന്നെയാണ് എന്നും വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് മറുപടി ആയി ബിനോയ് വിശ്വം പറഞ്ഞു.