പഴുതില്ലാത്ത സുരക്ഷ, സാങ്കേതിക മികവ്.. ഇവിടെ പുതുവര്‍ഷപ്പുലരി ആഘോഷപ്പൂരമാണ്!


കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോ ലേസര്‍ ഷോ, സംഗീത വിരുന്ന്.. ഇന്നത്തെ രാവിന് പകലിനേക്കാള്‍ സജീവത ദൃശ്യമാവും. രൂക്ഷമായ ഗതാഗത കുരുക്കും പ്രകടമാവും. അബുദാബിയില്‍ വിവിധ കേന്ദ്രങ്ങളിലായി അര മണിക്കൂറിലധികം നീണ്ടു നില്‍ക്കും പുതുവര്‍ഷ പരിപാടികള്‍. റാസല്‍ ഖൈമ റിക്കാര്‍ഡുകള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ദുബൈയില്‍ വന്‍ ജനക്കൂട്ടം ഒത്തു കൂടും.
 
യുഎഇയിലെ പ്രധാന ഇന്നത്തെ പുതു വത്സര ആഘോഷ കേന്ദ്രങ്ങള്‍: അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, ലിവ ഫെസ്റ്റിവൽ, ശൈഖ് സായിദ് ഫെസ്റ്റിവൽ, യാസ്  ഐലന്‍ഡ്. ദുബൈ: ബുര്‍ജ് ഖലീഫ, പാം ജുമൈറ, എക്സ്പോ സിറ്റി, അല്‍ സീഫ്, ബ്ലൂ വാട്ടർ ഐലൻഡ്, ജെബിആര്‍ ബീച്ച്, ഗ്ലോബല്‍ വില്ലേജ്, ദുബൈ പാര്‍ക്ക്. ഷാർജ: ഹീറ ബീച്ച്, അല്‍ മജാസ് വാട്ടർ ഫോണ്ട്, ഖോർഫുക്കാൻ ബീച്ച്. അജ്മാന്‍ കോർണിഷ്, റാസല്‍ ഖൈമ അല്‍ മര്‍ജാന്‍ ഐലൻഡ്, അല്‍ ഖാസിം കോർണിഷ്.