കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയുടെയും വ്യവസായിയായ റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്ര വിവാഹിതനാകുന്നു. ഡൽഹി സ്വദേശിനിയായ അവിവ ബേഗാണ് വധു. സ്‌കൂൾ കാലം മുതൽ പരസ്പ്പരം അറിയാവുന്ന റൈഹാനും അവിവയും തമ്മിൽ ഏഴ് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.