ചോദ്യവുമായി ഹൈക്കോടതി
12-ാം പ്രതിയുടെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിച്ചു
പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്നും കോടതി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കോടതി ചോദിച്ചു. 12-ാം പ്രതി ജ്യോതി ബാബുവിൻ്റെ പരോൾ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം. പരോൾ അപേക്ഷ ഹൈക്കോടതി നിരസിച്ചു.
എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. പിതൃ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. പ്രതിയുടെ ഭാര്യ പിജി സ്‌മിതയാണ് ഹരജി സമര്‍പ്പിച്ചത്.
