തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 25% പിന്നിട്ടു



വോട്ടിംഗ് യന്ത്രം പണിമുടക്കിയത് കാരണം പലയിടങ്ങളിലും വോട്ടിംഗ് മടങ്ങുന്ന സാഹചര്യമുണ്ട്. വിവിധ പാര്‍ട്ടികളുടെ പ്രമുഖരു നേതാക്കള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. എവിടെയും കാര്യമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാർത്ഥി മരിച്ചതിനാൽ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഗ്രാമപ്പഞ്ചായത്തുകളിൽ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കും.  ശനിയാഴ്ചയാണ് വോട്ടെണ്ണൽ.