കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം


കണ്ണൂർ: കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെപി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എൽപി സ്‌കൂളിലാണ് സംഭവം.

കണ്ണൂർ പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പിവി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്‌കുളിലെ രണ്ടാം നമ്പര്‍ ബൂത്തിൽ വെച്ചാണ് അക്രമം.