നിരത്തില്‍ നിശ്ചിത നിര മാറി ഓടി, ഒരു മാസം, 30,000 നിയമ ലംഘനങ്ങള്‍


പ്രധാന റോഡുകളില്‍ അനുവദിച്ച പാതകള്‍ തെറ്റിച്ചു മറ്റു നിരകളില്‍ ഓടിയതിന് ഇതിനകം 30,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച ചട്ടം ഷാർജയില്‍ നിലവില്‍ വന്നത്. 

തീരുമാനം നടപ്പിലാക്കിയതിനു ശേഷം, നിയുക്ത പാത പാലിക്കാത്തതിന് ഷാർജ പോലീസ് ജനറല്‍ കമാന്റ് 30,000 ത്തിലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.