ശബരിമലയിലേത് 500 കോടിയുടെ സ്വർണക്കൊള്ള രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി എസ്ഐടിക്ക് കത്തു നല്‌കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബിൽ മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.