ശിവഗിരി മഠത്തിനായി 5 ഏക്കർ ഭൂമി: സിദ്ധരാമയ്യ
ശിവഗിരി മഠം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കർണാടകയിൽ മഠത്തിനായി അഞ്ചേക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിലെത്തി എന്നതും ശ്രദ്ധേയമായി. ക്യാബിനറ്റ് ഉള്ളതിനാൽ സിദ്ധരാമയ്യ പ്രസംഗിക്കുമ്പോൾ താൻ വേദിയിലുണ്ടാകില്ലെന്നു മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
