പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണ്ണം കവര്‍ന്നു
ഇത് പെരും കൊള്ള
പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു, ഏഴു പാളികളിലെ സ്വർണമാണ് കൊള്ളയടിച്ചത്- എസ്ഐടി റിപ്പോർട്ട്
ശബരിമലയിൽ സ്വർണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. വൻ കൊള്ളയാണ് നടന്നതെന്ന് എസ്ഐടി അന്വേഷണത്തിലെ നിർണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ള നടത്തി. ഏഴു പാളികളിലെ സ്വർണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണവും തട്ടിയെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ഐട്ടി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
