ഹദ്ദാദ് റാത്തീബും 5 ദിവസത്തെ മതവിജ്ഞാന സദസ്സും കൂട്ടുപ്രാർത്ഥനയും
ബേക്കല്‍ കുന്നില്‍ ഹദ്ദാദ് ജുമാ മസ്ജിദില്‍ വര്‍ഷം തോറും നടത്തി വരുന്ന ഹദ്ദാദ് റാത്തീബിനോട് അനുബന്ധിച്ചുള്ള മത പ്രഭാഷണ പരിപാടി ജനുവരി 1ന് ആരംഭിക്കും. സമാപനം ആറിന്.
ജനുവരി 01 വ്യാഴാഴ്‌ച അസ്‌തമിച്ച രാത്രി 8:00ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. സ്വാലിഹ് സഅദി തൃക്കരിപ്പൂർ (ഖാസി ഹദ്ദാദ് ജമാഅത്ത്) ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കലന്തർ സഖാഫി ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കും. സയ്യിദ് മുത്തുകോയ തങ്ങൾ അൽ ബാഖവി എംഎ, എംഡി മുഖ്യ പ്രഭാഷണം നടത്തും. വെള്ളി രാത്രി 8 മണിക്ക് അബ്ദുൽ ബാസിത് ആൽ വാരിസി, അബ്ദുല്ല സലീം വാഫി (ചീഫ് ഇമാം നെല്ലുന്നി ജുമാ മസ്ജിദ്). ശനിയാഴ്ച രാത്രി ഉബൈദ് സഖാഫി, ജലീൽ റഹ്മാനി വാണിയന്നൂർ പ്രഭാഷണം നടത്തും. ഞായറാഴ്ച സയ്യദ് നിസാമുദ്ധീൻ സഅദി അൽ ഹൈദ്രോസി, നസീബ് മന്നാനി പ്രസംഗിക്കും. തിങ്കളാഴ്ച സിദ്ദീഖ് കാമിൽ സഖാഫി ഡോ: ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി സംബന്ധിക്കും. രാത്രി 11 മണിക്ക് നസീഹത്ത് കൂട്ടുപ്രാർത്ഥന നേതൃത്വം:
ശൈഖുനാ നാലാങ്കേരി ഉസ്താദ്. ചൊവ്വാഴ്ച്ച ളുഹർ നിസ്‌കാരാനന്തരം ഹദ്ദാദ് റാത്തീബും വൈകീട്ട് അന്നദാനവും
നടക്കും.
