മലീഹ ഡയറി ഫാക്ട്ടറി സമർപ്പിച്ചു, ലോകത്തിലെ ഏറ്റവും വലിയ A2A2 കന്നുകാലി ഫാം


20000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 600 ടൺ ഉൽപാദന ശേഷിയുള്ളതുമായ മലീഹ ഡയറി ഫാക്ടറി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി  ഉദ്ഘാടനം ചെയ്തു. ഷാർജയിലെ മലീഹ മേഖലയിൽ സ്ഥിതി ചെയ്യുന്ന മലീഹ ഫാമിനെ 
ലോകത്തിലെ ഏറ്റവും വലിയ A2A2 കന്നുകാലി ഫാമായി  അംഗീകരിച്ചു കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
ഷാർജ ഉപ ഭരണാധികാരി  ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഷാർജ ഉപ ഭരണാധികാരി ഡോ. ശൈഖ് സാലിം ബിൻ അബ്ദുൾറഹ്മാൻ അൽ ഖാസിമി, ഭരണാധികാരിയുടെ ഓഫീസ് ചെയർമാനും മുനിസിപ്പൽ അഫയേഴ്‌സ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മാജിദ് അൽ ഖാസിമി സംബന്ധിച്ചു.
ഫെഡറൽ നാഷണൽ കൗൺസിൽ കാര്യ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ഗവൺമെന്റ് വികസന, ഭാവി സഹമന്ത്രി ഒഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി, മുതിർന്ന ഉദ്യോഗസ്ഥർ, ഗവൺമെന്റ് സ്ഥാപനങ്ങളുടെ തലവന്മാർ, പങ്കാളി സംഘടനകളുടെ പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.