ഒമാനില്‍ വന്‍ റോഡ് വികസന പദ്ധതികള്‍

[] വാദി ബാനി ഖാലിദ് ചുരം പാത: നിർമ്മാണം
അവസാന ഘട്ടത്തിലേക്ക്

[] സുഹാർ- ബുറൈമി റോഡിൽ അഞ്ച് പുതിയ പാലങ്ങളുടെ ജോലി പുരോഗമിക്കുന്നു 

[] നോർത്ത് ഷാർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിലേക്കുള്ള പുതിയ ചുരം പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ള ദുർഘട  പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്രാ സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. 9 കിലോമീറ്റര്‍ ദൈർഘ്യമുള്ള ഈ പുതിയ പാത തുറക്കുന്നതോടെ വിനോദസഞ്ചാര മേഖലക്കും പ്രാദേശിക സാമ്പത്തിക രംഗത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 ദശലക്ഷത്തിലധികം ഒമാനി റിയാൽ ചിലവിൽ, ആധുനിക സുരക്ഷാ സംവിധാനങ്ങളോടും ഡ്രെയിനേജ് സൗകര്യങ്ങളോടും കൂടിയാണ് പാത നിർമ്മിക്കുന്നത്.

[] സുഹാർ- ബുറൈമി റോഡിൽ അഞ്ച് പുതിയ പാലങ്ങളുടെ നിർമാണം ആരംഭിച്ചതായി ഒമാൻ ഗതാഗത മന്ത്രാലയം. പാലം നിർമാണത്തിൻ്റെ എട്ട് ശതമാനം പൂർത്തിയായെന്നും മന്ത്രാലയം അറിയിച്ചു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കും. 2026 അവസാനത്തോടെ തുറന്ന് കൊടുക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് 60 ലക്ഷത്തിലേറെ റിയാൽ ചെലവ് വരും. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈവേകളിലൊന്നാണ് സുഹാർ -ബുറൈമി പാത.