ജിസിസി രാജ്യങ്ങളില്‍ മഴ
[] സൗദിയില്‍ കനത്ത മഴ.
തബൂക്കിലും ജിദ്ദയിലും സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണ് ലഭിച്ചത്. ഒറ്റ ദിവസം 135 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കാക്കിയത്. ഇത്തവണ നഗര ജീവിതത്തെ മഴ സാരമായി ബാധിച്ചു. കനത്ത മഴ സാധ്യത കാരണം റിയാദിലും കിഴക്കൻ പ്രവിശ്യയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അവധിയുള്ള മേഖലകൾ: റിയാദ്, മജ്‌മഅ്, ഹഫർ അൽ ബാതിൻ, അൽ അഹ്‌സ. ക്ലാസുകൾ ഓണ്‍ലൈന്‍ ആയി നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചില മേഖലകളില്‍ മഴ വെള്ളം കുത്തി ഒലിച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ഒളിച്ചു പോയ സംഭവവുമുണ്ടായി.
[] വെള്ളിയാഴ്ച പുലർച്ചെ വരെ കുവൈത്തില്‍ മഴ തുടരുമെന്ന് കുവൈത്ത് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ രാജ്യത്ത് തണുത്ത ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് താപനില കുറക്കാന്‍ കാരണമാകും. മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വകുപ്പ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആഴ്ച മുഴുവൻ ഇടയ്ക്കിടെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
[] ബഹ്റൈനില്‍ സുഖ കാലാവസ്ഥ തുടരും.
കഴിഞ്ഞ വാരാന്ത്യ ദിവസങ്ങളിലെത്, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടക്കിടെ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
[] ഒമാനിലും മഴ ദിനങ്ങള്‍. ഇന്നലെ രാജ്യ വ്യാപകമായി മഴ പെയ്തു. ചിലയിടങ്ങളില്‍ വാദികള്‍ നിറഞ്ഞു ഒഴുകി.
