ജ്വല്ലറി കവർച്ച: ഒമാനിൽ രണ്ട് യൂറോപ്യൻ വിനോദ സഞ്ചാരികൾ പിടിയിൽ


ഒമാനിൽ ഏകദേശം ഒരു മില്യൺ ഒമാനി റിയാൽ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ രണ്ട് യൂറോപ്യൻ പൗരന്മാരായ വിനോദസഞ്ചാരികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു‌. ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തിയാണ് ഇവര്‍ കവര്‍ച്ചക്ക് കളം ഒരുക്കിയത്.  മസ്‌കത്തിലെ ഗുബ്റ പ്രദേശത്തെ ജ്വല്ലറി ഷോപ്പുകൾക്ക് സമീപമുള്ള ഹോട്ടലിൽ തങ്ങി, കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു പ്രതികൾ.