യുഎഇയില്‍ വിവിധ മേഖലകളില്‍ മഴ
യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതൽ മഴ ലഭിച്ചു. ഷാർജയിലെ പര്‍വ്വത നിരകളില്‍ ഭേദപ്പെട്ട രീതിയില്‍ മഴ പെയ്തു. റാസല്‍ ഖൈമയില്‍ വാദികള്‍ നിറഞ്ഞൊഴുകി. പകല്‍ മുഴുവന്‍ രാജ്യത്ത് മൂടി കെട്ടിയ കാലാവസ്ഥയായിരുന്നു. ഷാർജ അല്‍ ഫയ, അല്‍ ബഹൈസ മല നിരകളില്‍ പകല്‍ ചാറ്റല്‍ മഴ ദിനമായി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു. സുഖ കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ തീരങ്ങള്‍ അടക്കം വിനോദയിടങ്ങളില്‍ സന്ദര്‍ശക തിരക്കും അനുഭവപ്പെട്ടു. ശക്തമായ മഴ സാധ്യതയുണ്ടെന്ന് ദുബൈ പോലീസ് അറിയിച്ചു. ബീച്ച്, ബോട്ട്, താഴ്‌വരകളിലെ യാത്രകള്‍ ഒഴിവാക്കണമെന്നും ദുബൈ പോലീസ് അറിയിപ്പില്‍ പറയുന്നു.
