പറഞ്ഞത് തിരുത്തി എംഎം മണി
'നന്ദികേട് പ്രയോഗം തെറ്റായിപ്പോയി' ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയത് എന്നും സിപിഎം നേതാവ് എംഎം മണി.
'അങ്ങനെയൊരു പ്രതികരണം വേണ്ടിയിരുന്നില്ല, അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണ്, ജനങ്ങൾ മാറി ചിന്തിക്കാൻ സർക്കാർ എന്തെങ്കിലും കാരണമായെന്ന് വിശ്വസിക്കുന്നില്ല എംഎം മണി പറഞ്ഞു.
'ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു, ജനം നന്ദികേടു കാട്ടി' ഇതായിരുന്നു ഇന്നലെ എംഎം മണി
വോട്ടർമാർക്കെതിരെ നടത്തിയ പ്രസ്താവന. ഇത് ഏറെ വിവാദമായിരുന്നു. പ്രസ്താവന അനുചിതമായി എന്ന് സിപിഎം കേന്ദ്ര ജന. സെക്രട്ടറി എംഎ ബേബി അഭിപ്രായപ്പെട്ടിരുന്നു. എംഎം മണിയുടെ പ്രസ്താവനക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും രംഗത്ത് വന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യാണ് എംഎം മണി വിവാദ അഭിപ്രായ പ്രകടനം നടത്തിയത്
