സൗദി വിശേഷങ്ങൾ
[][] വാടക കൂട്ടാൻ രേഖയില്ലാതെ വാടകക്ക് നൽകി സൗദിയിൽ 14 പ്രൊജക്ടുകളുടെ കമ്പനി മേധാവികള്‍ക്കെതിരെ നടപടി
[] സൗദി തുറമുഖങ്ങളിൽ കസ്റ്റംസിന്റെ വമ്പൻ മയക്കുമരുന്ന് വേട്ട. ഒരാഴ്ചക്കിടെ 961 മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. കടത്തുശ്രമങ്ങളിൽ 91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്‌തുക്കളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ അവയിൽ 1,811 തരം പുകയില ഉത്പന്നങ്ങളും 10 സാമ്പത്തിക വസ്‌തുക്കളും അഞ്ച് തരം ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നു. സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തുറമുഖങ്ങൾ ഉൾപ്പെടെ പൊതുയിടങ്ങളിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതായി അതോറിറ്റി സ്ഥിരീകരിച്ചു.
[][] വാടക കൂട്ടാൻ രേഖയില്ലാതെ വാടകക്ക് നൽകിയ 14 പ്രൊജക്ടുകളുടെ കമ്പനി മേധാവികളെ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റേഗ) പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയൽ എസ്റ്റേറ്റ് ഓഫ്-പ്ലാൻ വിൽപനയിൽ ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ വിൽപന നടത്തുകയും ഗുണഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുകയുമായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലായാണ് ലംഘനങ്ങൾ രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് മേധാവികൾ ഓഫ്-പ്ലാൻ വിൽപനയും ലീസിങ്ങും സംബന്ധിച്ച നിയമങ്ങൾ പൂർണമായി പാലിക്കണം. പരസ്യം ചെയ്യുന്നതിനോ വിൽക്കുന്നതിനോ പണം ശേഖരിക്കുന്നതിനോ മുമ്പ് ആവശ്യമായ ലൈസൻസുകൾ നേടണം. നിയമവിരുദ്ധ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളോ വഞ്ചനാപരമായ പരസ്യങ്ങളോ റേഗ അംഗീകരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. റിയൽ
