യെലഹങ്ക കുടിയൊഴിപ്പിക്കല്‍: പ്രതികരണം
[] കര്‍ണ്ണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്‌തുത അറിയാതെ ഇടപെടരുതെന്ന് പിണറായി വിജയനോട് ഡികെ ശിവകുമാർ
[]'കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കും' സിദ്ധരാമയ്യ
[] സംസ്ഥാനത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ വസ്‌തുത അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. നോർത് ബംഗളൂരുവിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി നടത്തിയ പ്രതികരണത്തിനാണ് ഡികെയുടെ മറുപടി. 'പിണറായി വിജയൻ്റെ പരാമർശം നിർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്തുത അറിയാതെ വിഷയത്തിൽ ഇടപെടരുത്. പ്രദേശത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണ്. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ഒരു സമുദായത്തിനും ഞങ്ങൾ എതിരല്ല. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും'. -ഡികെ ശിവകുമാർ പറഞ്ഞു.
[][] യെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യവും ഉറപ്പാക്കാൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട് - സിദ്ധരാമയ്യ പറഞ്ഞു.
