സർക്കാർ ഉറപ്പ്! കുടി മുട്ടില്ല, സമ്മാനവും


[]പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തിൽ സംസ്ഥാന സര്‍ക്കാര്‍ വക ഇളവ്. ഡിസംബർ 31, ഇന്ന്  ബാറുകൾക്ക് രാത്രി 12 മണിവരെ തുറന്ന് പ്രവർത്തിക്കാന്‍ സ്പെഷ്യല്‍ അനുമതി. ബിയർ, വൈൻ പാർലറുകളുടെ സമയവും നീട്ടി നൽകിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സർക്കാർ പ്രത്യേക ഉത്തരവ് പുറത്തിറക്കി.

[][] ബ്രാൻഡിക്ക് പേരിടൂ 10000 രൂപ സമ്മാനം നേടൂ പൊതു ജനങ്ങൾക്കായി 
പുതുവർഷ ഓഫറുമായി ബെവ്കോ! ജനുവരി ഏഴിനകം പേര് അയച്ചു നല്‍കാനാണ് ബവ്കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിർദേശിക്കുന്നവർക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയിൽ പാരിതോഷികം നൽകുമെന്നും സിഎംഡി അറിയിപ്പില്‍ പറയുന്നു.