ജിസിസി വാര്‍ത്തകള്‍
[] തൊഴിലാളികൾക്കായി ദുബൈയിൽ മൂന്നിടത്ത് പുതുവത്സരാഘോഷം
[] പ്ലാസ്റ്റിക് പുറത്ത്! ഒമാനിൽ പ്ലാസ്റ്റിക് കവർ നിരോധനത്തിന്റെ നാലാം ഘട്ടം നാളെ മുതൽ
[] സൗദിയിലെ ജിസാനിൽ നിർമിക്കുന്ന കിങ് അബ്‌ദുല്ല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി അവസാന ഘട്ടത്തിലേക്ക്. 4.8 കോടി ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് എയർപോർട്ട്.10 വിമാന ബോർഡിങ് ബ്രിഡ്‌ജുകളും 32 ചെക്ക്-ഇൻ കൗണ്ടറുകളുമുള്ള ആധുനിക പാസഞ്ചർ ടെർമിനൽ ആണ് ഇവിടെ സജ്ജീകരിക്കുന്നത്. പ്രതിവർഷം 36 ലക്ഷം യാത്രക്കാരെ വരെ സ്വീകരിക്കാൻ കഴിയും.
[] ദുബൈയിലെ നിർമ്മാണ-വ്യാപാര മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി തുടർച്ചയായ മൂന്നാം വർഷവും പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ദുബൈ ജിഡിആർഎഫ്എ (GDRFA), ലേബർ അഫയേഴ്‌സ് സ്ഥിരം സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ദുബൈയിലെ പ്രധാന ലേബർ അക്കമഡേഷൻ മേഖലകളായ ജെബൽ അലി, അൽ ഖൂസ്, മുഹൈസിന എന്നിവിടങ്ങളിലാണ് ആഘോഷ ആരവം അരങ്ങേറുക.
[] പ്ലാസ്റ്റിക് കവർ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. നിരോധനത്തിൻ്റെ നാലാം ഘട്ടമായി നിർമാണം, കൃഷി, ഭക്ഷ്യ റീട്ടെയിൽ മേഖലകൾ എന്നിവയിലേക്ക് ജനുവരി ഒന്നു മുതൽ നിരോധനം വ്യാപിപ്പിക്കും.
