SIR രക്തസാക്ഷി, പശ്ചിമബംഗാളില്‍..
വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്ഐആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. എസ്ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.
എസ്ഐആറിൻ്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. 'എന്റെ അച്ഛൻ എസ്ഐആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല' - ദിവസവേതനക്കാരനായ കനായ് പറഞ്ഞു.
