മുളിയാർ പഞ്ചായത്തിലെ യുഡിഫ് ഉജ്ജ്വല വിജയം: ദുബൈയില്‍ ആഘോഷം
കാസര്‍ക്കോട് മുളിയാർ പഞ്ചായത്തിൽ യുഡിഫ് നേടിയ ഉജ്ജ്വല വിജയം ദുബൈ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ദുബൈ കെഎംസിസി ഉദുമ മണ്ഡലം ട്രഷറർ നംഷാദ് മൊട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഖാലിദ് മല്ലം, മുളിയാർ പഞ്ചായത്തിലെ യുഡിഫ് തരംഗത്തിന്റെ ശക്തിയും ജനവിശ്വാസവും വിശദീകരിച്ചു സംസാരിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി അജ്മൽ മൂലടുക്കം മത്സരിച്ച 10ൽ 10 സീറ്റുകളും നേടിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെ പ്രശംസിച്ചു.
ദുബൈ കെഎംസിസി മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജമാൽ അങ്കോള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാർഫാത് ബാവാജി സ്വാഗതം പറഞ്ഞു. റഫീഖ് ബെള്ളിപ്പാടി, കാലാം നുസ്രത്, മുനവ്വർ മൂലടുക്കം, എ ബി റാഷിദ് അഷ്‌റഫ് ഇസത് എന്നിവരുള്‍പ്പെടെ മുളിയാർ പഞ്ചായത്തിൽ നിന്നുള്ള നിരവധി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
