യുഎഇയില്‍ കനത്ത മഴ തുടരുന്നു
യുഎഇയില്‍ കനത്ത മഴ തുടരുന്നു. മഴയോടൊപ്പം കാറ്റും ഇടിമിന്നലും ശക്തമായി. രാജ്യമെങ്ങും ജനജീവിതം സ്തംഭിച്ച അവസ്ഥ. അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് എല്ലാ എമിറേറ്റുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും പൊതുജനസുരക്ഷ മുന്‍നിര്‍ത്തി താല്‍കാലികമായി അടച്ചിട്ടു. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ മിക്ക ഭാഗങ്ങളിലും ഗതാഗത തടസ്സം നേരിടുന്നു. പലയിടത്തും ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ നിന്നുള്ള നിരവധി ഇന്റര്‍സിറ്റി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചു. മഴ വിമാനസര്‍വീസിനെയും ബാധിച്ചു, അനേകം വിമാനങ്ങള്‍ റദ്ദാക്കി. മഴ തുടരുന്നതിനാല്‍ എവിടെയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. കമ്പനികള്‍ വിദൂരജോലി സംവിധാനം ഒരുക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കെട്ടിട നിര്‍മ്മാണ ജോലികള്‍ ഇന്ന് പൂര്‍ണ്ണമായും സ്തംഭിച്ചു.
