'പോറ്റിയേ കേറ്റിയേ..' വിവാദമടങ്ങുന്നില്ല, കേസ് നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിയുന്നു

[] കേസെടുത്തു, 
പാട്ടേറ്റെടുത്ത് ജനം: വീഡി സതീശന്‍ 

[] ഗാനത്തിന് എതിരെ കേസ്, അങ്ങനെയൊരു ചിന്ത മനസിലില്ല: കെ ജയകുമാര്‍. 

[] ജിപി കുഞ്ഞബ്‌ദുല്ലയുടെ പുസ്‌തകത്തിന് അവതാരിക എഴുതിയത് ടികെ ഹംസ

[] 'പോറ്റിയേ കേറ്റിയേ..' പാരഡി പാട്ട് വിവാദം തുടരുന്നു. പാട്ടിന്റെ അണിയറ ശില്‍പികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതതോടെ കേരളം മുഴുക്കെ പാട്ട് ഏറ്റുപാടുന്ന അവസ്ഥയായി. എല്ലാ ബൂത്തുകളിലും പാരഡി പാട്ട് പാടാനുള്ള പരിപാടിയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ പറഞ്ഞു. വിവാദമായതോടെ ജനം പാട്ട് ഏറ്റെടുത്തു. കേസ് വിഷയത്തില്‍ ഗാനരചയിതാവ് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം യുഡിഎഫ് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


[] പാരഡി ഗാനത്തിന് എതിരെ കേസ്, അങ്ങനെയൊരു ചിന്ത മനസിലില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. പാരഡി ഗാനത്തിനെതിരെ ദേവസ്വം ബോർഡ് പരാതി നൽകില്ല. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയകുമാറിന്റെ പ്രതികരണം

[] 'പോറ്റിയെ കേറ്റിയെ..' പാരഡി ഗാനമെഴുതിയ ജിപി കുഞ്ഞബ്‌ദുല്ലയുടെ പുസ്‌തകത്തിന് അവതാരിക എഴുതിയത് സിപിഎം നേതാവ് ടികെ ഹംസ. 'മാപ്പിളപ്പാട്ടിൻ വർണ ചിത്രം' എന്ന പേരിൽ നൂറു പാട്ടുകളുടെ സമാഹാരം രണ്ട് വർഷം മുമ്പാണ് ജിപി കുഞ്ഞബ്ദുല്ല പുറത്തിറക്കിയത്. അതിൽ ആദ്യ അവതാരികയാണ് ടികെ ഹംസ എഴുതിയത്.

അതേസമയം, കേസ് നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിയുന്നതായും സൂചന ഉണ്ട്. നിയമോപദേശം എതിരായതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം. മാത്രമല്ല പൊതു സമൂഹം രംഗത്ത്‌ വന്നതും സര്‍ക്കാറിന് തിരിച്ചടിയായി.