രാജ്യത്തിന്റെ കരുത്തും വളര്‍ച്ചയും വരച്ചു കാട്ടി ഖത്തര്‍ ദേശീയ ദിന പരേഡ്

രാജ്യത്തിന്റെ കരുത്തും വളര്‍ച്ചയും വരച്ചു കാട്ടി 
ഖത്തര്‍ ദേശീയ ദിന പരേഡ്. ഇന്നലെ രാവിലെ 9 മണിക്ക് ദോഹ കോർണീഷിൽ നിന്നും ആരംഭിച്ച പരേഡ് ഏറെ ആകര്‍ഷണീയമായി. ആയിരങ്ങളാണ് പരേഡ് കാണാന്‍ ഒഴുകി എത്തിയത്. സ്വദേശികളും വിദേശികളും അടങ്ങിയ കാഴ്ചക്കാര്‍ക്ക് പരേഡ് സുഗമമായി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും വിപുലമായ രീതിയില്‍ ഖത്തര്‍ ദേശീയ ദിന പരേഡ് നടക്കുന്നത്.