അജ്മാനില്‍ ലോക റെക്കോര്‍ഡ് പിറന്നു
യുഎഇയുടെ 54-ാമത് ഈദുല്‍ ഇത്തിഹാദ് പ്രമാണിച്ച് നടന്ന വ്യത്യസ്‌തമായ ആഘോഷത്തിൽ അജ്‌മാന് റെക്കോർഡ്. 603 കാറുകൾ കൃത്യതയോടെ ക്രമീകരിച്ച് ചേർത്ത് 'ഈദ് അൽ ഇത്തിഹാദ് യുഎഇ 54' എന്ന് ആവിഷ്കരിച്ചാണ് അജ്‌മാൻ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. വാഹനങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ആഘോഷ വാക്യം രൂപപ്പെടുത്തിയതിനാണ് റെക്കോർഡ് നേട്ടം. അജ്‌മാൻ ടൂറിസം- കൾച്ചർ ആൻഡ് മീഡിയ വകുപ്പ് ചെയർമാൻ ശൈഖ് അബ്‌ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് അസാധാരണമായ ഈ ആഘോഷ പ്രകടനം നടന്നത്. അജ്‌മാൻ ട്രാൻസ്പോർട്ട് അതോറിറ്റി, അജ്‌മാൻ ഹോൾഡിങ് ഗ്രൂപ്പ്, റായത്ത് അഡ്വർടൈസിങ് ഏജൻസി എന്നിവരുമായി സഹകരിച്ചാണ് ഈ നേട്ടം.
പങ്കെടുത്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ നിന്ന് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
