ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ല ജേഴ്‌സി പ്രകാശനം
54മത് യുഎഇ ദേശീയ ദിനം-ഈദുൽ ഇത്തിഹാദ് ആഘോഷ ഭാഗമായി ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂര്‍ണമെന്റ് തിരുവനന്തപുരം ജില്ല കമ്മിറ്റി ടീം ജേഴ്‌സി പ്രകാശനം പെയിലോട് കാർഗോ എൽഎൽസി ജനറൽ മനേജര്‍ ഷിജു എംഎ, ജില്ല ജനറൽ സെക്രട്ടറി റിസ മുഹമ്മദ് ബഷീറിന് കൈമാറി നിർവഹിച്ചു. ജില്ല കെഎംസിസി പ്രസിഡന്റ് അര്‍ഷാദ് അബ്ദുല്‍ റഷീദ്, ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര സംബന്ധിച്ചു.
