സഞ്ചാർ സാഥി ആപ്പ് ഉത്തരവ് പിൻവലിച്ചു
രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്‌മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഇൻബിൽറ്റായി ഉപയോഗപ്പെടുത്താനുള്ള ഉത്തരവ് പിൻവലിച്ച് കേന്ദ്രം. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗികക്കുറിപ്പിൽ വ്യക്തമാക്കി. സഞ്ചാർ സാഥി ആപ്പ് ഇൻബിൽറ്റായി സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിർദേശം നടപ്പാക്കില്ലെന്ന് ആപ്പിൾ കമ്പനിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
