മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി വാള്‍ വിതരണം: ആറ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

[] മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി വാള്‍ വിതരണം: ആറ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

[] എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്: പ്രതികളെ വെറുതെവിട്ടു


[] മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വീടുകൾ തോറും കയറി വാളുകൾ വിതരണം ചെയ്‌ത ആറ് ഹിന്ദുരക്ഷാദൾ പ്രവർത്തകർ പിടിയിൽ. ഉത്തർപ്രദേശിലെ ഷാലിമാർ ഗാർഡൻ കോളനിയിലാണ് സംഘം വീടുകൾ കയറി രണ്ട് ഡസനിലധികം വാളുകൾ വിതരണം ചെയ്തത്.
ഹിന്ദു രക്ഷാദൾ പ്രസിഡൻ്റ് ഭൂപേന്ദ്ര ചൗധരി എന്ന പിങ്കി ഉൾപ്പടെ 17 ഭാരവാഹികൾ കേസിൽ പ്രതികളാണ്.

[] ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

2012 ജൂലൈ 16ന് എബിവിപി പ്രവർത്തകനായ ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് മുന്നിൽ ആക്രമിച്ചു കൊലപ്പെടുത്തിയതാണ് കേസ്.വിധി നിരാശാജനകമെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.