എംജിസിഎഫ് ഷാർജ വിജയാഘോഷം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ  കുടുംബ സംഗമവും യുഡിഎഫ് വിജയാഘോഷവും സംഘടിപ്പിച്ചു. 
ചടങ്ങിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എംജിസിഎഫ് സ്റ്റാളിൻ്റെ ചുമതല വഹിക്കുകയും സർഗ്ഗാത്മക കാര്യ പരിപാടികൾ ആവിഷ്കരിച്ച സജീവ്, 'ഗുരുവും ഗാന്ധിയും നൂറ്റാണ്ടിൻ്റെ തേജസ്സ് ' പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കിയ പിആർ പ്രകാശ്, സ്റ്റാളിൻ്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച യാസ്മിൻ സഫർ എന്നിവർക്ക്  ഇന്ത്യൻ അസോസിയേഷൻ ഷാർജ  ജനറല്‍  സെക്രട്ടറി ശ്രീ പ്രകാശ് എംജിസിഎഫിന്റെ മെമൻ്റോ നല്‍കി ആദരിച്ചു. 
പ്രസിഡൻ്റ്  പ്രഭാകരൻ പന്ത്രോളി അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ഷാർജ ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷൻ ഷാർജ ജന. സെക്രട്ടറി, ശ്രീ പ്രകാശ്, വൈസ് പ്രസിഡൻ്റ് പ്രദീപ് നെമ്മാറ, ജോ. ട്രഷറർ റെജി പാപ്പച്ചൻ, അഡ്വ. വൈഎ റഹീം, ഇൻകാസ് ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ്, അഡ്വ. സന്തോഷ് കെ നായർ, സജീവ്, രാജീവ് പിളൈ തുടങ്ങിയവർ സംസാരിച്ചു.
അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, അബൂബക്കർ, പ്രഭാകരൻ പയ്യനൂർ, അനീസ് നീർവേലി,
ഇൻകാസ് നേതാക്കളായ നവാസ് തേക്കട, റോയ് മാത്യു, രഞ്ജൻ ജേക്കബ്,  ജിജു , സോളൻ മുഹമ്മദ്, ദുബൈ ഇൻകാസ് പാലക്കാട് ജില്ല പ്രസിഡന്റ് രാഹുൽ, മഹസ് കൾച്ചറൽ ഫോറം പ്രസിഡണ്ട് സിപി മോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഷാരിഫ് മീത്തലിൻ്റെ നേതൃത്വത്തിൽ, ചിഞ്ചു ഹരിന്ദ്രൻ, അയ്നിക സ്മിജോ, അഭിരാം രഘു, ശിവപ്രസാദ്, ഇബ്രാഹിം, നൈനിക, നിഹാരിക, ഷറഫുദ്ധീൻ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഗഫൂർ പാലക്കാട്, റഹ്മാൻ കാസിം, ഷാരിഫ് മീത്തൽ, അനൂപ്, ഫൗസിയ, നിമ്മി, തുടങ്ങിയവർ നേതൃത്വം നല്‍കി. രഘുനാഥ് വെങ്കിടങ്ങ് സ്വാഗതവും, രജനൻ നന്ദിയും പറഞ്ഞു.