റാഫേൽ വിമാനങ്ങളിലെ റഡാറുകൾ ഇനി കേരളത്തിൽ നിർമിക്കും
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ, ഇന്ത്യക്കുവേണ്ടി നിർമിക്കുന്ന 26 റാഫേൽ വിമാനങ്ങളിലെ റഡാറുകൾ നിർമിക്കാനുള്ള കരാർ കേരളത്തിൽ നിന്നുള്ള എസ്എഫ്ഒ ടെക്നോളജീസിന്. 'ആർബിഇ2 എഇഎസ്എ' എന്ന സങ്കീർണമായ വയർ സ്ട്രക്ചേർഡ് റഡാറുകൾ നിർമിച്ചുനൽകാനുള്ള സുപ്രധാന കരാറാണ് നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനി സ്വന്തമാക്കിയത്.
