സ്റ്റിക്കര്‍ നീക്കുക, നാളെ മുതൽ പിഴ
ഡിസംബർ 6, നാളേക്ക് മുമ്പ് എല്ലാ വാഹന ഉടമകളും ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
നിർദ്ദിഷ്ട തീയതിക്ക് ശേഷം ദേശീയ ദിന അലങ്കാരങ്ങളുമായി നിരത്തില്‍ ഓടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നല്‍കി.
ഈദുല്‍ ഇത്തിഹാദ് ആഘോഷ ദിനങ്ങളില്‍ പൊതു ജനങ്ങൾ നല്‍കിയ സഹകരണത്തെയും പ്രതിബദ്ധതയെയും ഷാർജ പോലീസ് അഭിനന്ദിച്ചു.
