വിമാനങ്ങളുടെ റദ്ദാക്കൽ അന്വേഷണം പ്രഖ്യാപിച്ച് DGCA
ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനകം ഇൻഡിഗോയുടെ മാത്രം 200 സർവീസുകളാണ് റദ്ദ് ചെയ്തത്. സോഫ്റ്റ്വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയും സർവീസുകൾ റദ്ദാക്കിയിരുന്നു. പൊടുന്നനെയുള്ള വിമാനങ്ങളുടെ റദ്ദാക്കലും സമയം വൈകലും യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമാവുന്ന പശ്ചാത്തലത്തില്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.
