വിമാന അപകടം: ലിബിയൻ സൈനിക മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു
തുർക്കിയിൽ വിമാന അപകടം. ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് അന്തരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി പ്രാദേശിക സമയം 8.52ന് പറന്നുയർന്ന ഫാൽക്കൺ 50 വിമാനം 45 മിനിട്ടിനകം ഹൈമാന മേഖലയിൽ
തകർന്നുവീഴുകയായിരുന്നു. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
